• admin

  • February 11 , 2020

തിരുവനന്തപുരം : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച അരവിന്ദ് കെജരിവാളിനു അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ പിണറായി വിജയന്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കോണ്‍ഗ്രസിനും പഠിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിക്കു ഒരു ബദലുണ്ടെങ്കില്‍ അതിനെ ജനം അംഗീകരിക്കും എന്നതിന്റെ തെളിവാണ് ഡല്‍ഹി ഫലം. രാജ്യത്തിന്റെ പൊതു വികാരമാണ് ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചതെന്നും പിണറായി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കെജ്രിവാളിന് അഭിനന്ദനമറിയിച്ചു. ജനം വികസനത്തിനാണ് വോട്ട് ചെയ്തതെന്നും അവര്‍ ബി.ജെ.പിയെ തള്ളികളഞ്ഞെന്നുമായിരുന്നു മമതയുടെ പ്രതികരണം