• Lisha Mary

  • April 2 , 2020

ജയ്പൂര്‍ : രാജസ്ഥാനില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 129 ആയി. ഇതില്‍ ഒരാള്‍ നിസാമുദീനിലെ തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ്. ജുന്‍ജുനുവില്‍ നിന്നുള്ള രോഗിയാണ് തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. രാംഗഞ്ജില്‍ ഏഴ് പേര്‍ക്കും ജോധ്പുര്‍, ജുന്‍ജുനു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്.