• Lisha Mary

  • April 3 , 2020

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവ്. 'ഇന്ന് രാവിലെയും ഞാന്‍ ടെസ്റ്റിന് വിധേയനായി. ഫലം നെഗറ്റീവാണെന്നാണ് അത് കാണിക്കുന്നത്', ട്രംപ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയില്‍ കൊറോണ പടര്‍ന്ന ആദ്യഘട്ടത്തില്‍ ടെസ്റ്റിനു വിധേയനാവാന്‍ ട്രംപ് മടി കാണിച്ചിരുന്നു. കൊറോണ മറ്റേത് പനി പോലെ തന്നെയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. അതിനാല്‍ തന്നെ പൂര്‍ണ്ണമായ ബന്തവസ്സിലേക്ക് കടക്കാനും അമേരിക്ക വൈകി. സമ്പര്‍ക്കത്തിലേര്‍പ്പെട്ട നിരവധി പേര്‍ക്കും വൈറ്റ്ഹൗസ് ജീവനക്കാരനുമെല്ലാം കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഒടുവില്‍ ട്രംപ് ടെസ്റ്റിനു സമ്മതിച്ചത്.