കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എബിൻ മുട്ടപ്പള്ളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലങ്ങളിൽ നടത്താൻ നിർദ്ദേശിച്ച യൂത്ത് കോൺഗ്രസ് പരിപാടികൾ നടത്തുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിയതിന്റെ പേരിൽ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി . കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റിന് പുറമേ അടൂർ, ആലപ്പുഴ, കൊടുങ്ങല്ലൂർ, കുന്നംകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ നിയോജക മണ്ഡലം പ്രസിഡന്റ്മാരെയും പ്രസിഡന്റ്സ്ഥാനത്തു നിന്നും സംസ്ഥാന കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്. അങ്കമാലി, ഉദുമ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റുമാർ സ്വമേധയാ രാജിനൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം തലങ്ങളിൽ നടത്താൻ നിർദ്ദേശിച്ച ഐക്യ സദസ്സുകൾ നടത്തുന്നതിൽ വീഴ്ചവരുയ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റമാർക്ക് ഐക്യ സദസ്സുകൾ സംഘടിപ്പിക്കുന്നതിന് വീണ്ടും അവസരം നൽകിയെങ്കിലും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ അംഗീകരിക്കാതെ ഐക്യ സദസ്സുകൾ നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റ്മാർക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി