• admin

  • February 11 , 2020

ദുബായ് :

യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണ് എന്ന്   ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന് യു എ യില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത് . 

ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.  ആറു പേരുടെ    ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഇന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യു എ യി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.