മാനന്തവാടി : വയനാട് ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുഹമ്മദ് അലി ഈന്തനെ വയനാട് ജില്ലാ അസിസ്റ്റന്റ് ഹജ്ജ് ട്രൈനറായി നിയമിച്ചതായി ഹജ്ജ് കമ്മിറ്റി ജില്ലാ ട്രൈനിംഗ് ഓർഗനൈസർ പി എ മൊയ്തൂട്ടി മൗലവി അറിയിച്ചു.കോഴിക്കോട് ഫാറൂക്ക് കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ മുഹമ്മദ് അലി പീച്ചംക്കോട് സ്വദേശിയായ ഈന്തൻ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്.2027ൽ വിശുദ്ധ ഹജ്ജ് നിർവഹിക്കുന്നതിന് വേണ്ടി അവസരം ലഭിച്ച 289 തീർത്ഥാടകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനായി ജില്ലയിൽ 23 ഹജ്ജ് ട്രൈനർമാർ സേവനം ചെയ്തു വരുന്നുണ്ട്.
നിലവിൽ ജില്ലയിൽ നിന്നും ഹജ്ജിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ടവരുടെ ഒന്നാം ഗഡു പണമടക്കൽ,മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡിംഗ് എന്നിവ പൂർത്തിയായി.രണ്ടാം ഗഡു പണമടക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഇന്ന് മുട്ടിൽ W M O ഓഡിറ്റോറിയത്തിലും നാളെ വ്യാഴാഴ്ച്ച മാനന്തവാടി W M O ബാഫഖി ഹോമിലും വെച്ച് നടത്തുമെന്നും ഹാജിമാർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ഹജ്ജ് ജില്ലാ ട്രൈനിംഗ് ഓർഗനൈസർ പി എ മൊയ്തൂട്ടി മൗലവി അറിയിച്ചു.ഹാജിമാർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് +91 97452 54264,85473 41981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
