• admin

  • June 21 , 2021

കൽപ്പറ്റ : മുഖ്യമന്ത്രി മാഫിയ സംഘങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല.മുട്ടിൽ മരംകൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.മരംകൊള്ള നടന്ന സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി മാഫിയ സംഘങ്ങളെ സഹായിക്കാനാണ് ശ്രമിക്കുന്നത്.ഇപ്പോൾ നടക്കുന്ന അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം നടന്ന മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണമോ , കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണം. ഇത് ആവിശ്യപ്പെട്ട്ക്കൊണ്ട് ജൂൺ 24 ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. മുത്തങ്ങ വഴി സ്പിരിറ്റ് കടത്തിയ കേസ് എന്തായെന്നും അദ്ദേഹം ചോദിച്ചു. എം.എൽ.എ. മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ് എന്നിവരും മറ്റ് കോൺഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു