• admin

  • August 6 , 2020

മുംബൈ : കോവിഡ്​ പ്രതിസന്ധി സൃഷ്​ടിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ സാമ്ബത്തിക തലസ്​ഥാനത്ത്​ പെയ്​തത്​ 46 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ. ഇന്ന് രാവിലെ കൊളാബയില്‍ കനത്ത മഴയാണ് ലഭിച്ചത്. ഈ പ്രദേശത്ത് നിലവില്‍ 333.8 എംഎം മഴ ലഭിച്ചു. 1974 ന് ശേഷം കൊളാബോയില്‍ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് പെയ്തത്. ഈ മാസം അഞ്ച് ദിവസം കൊണ്ട് മുംബൈയില്‍ 64ശതമാനം മഴ ലഭിച്ചുവെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ മും​ബൈ നഗരം വെള്ളത്തില്‍ മുങ്ങി. ഇതോടെ നിരവധി വീടുകള്‍ ഉള്‍പ്പെടെ തകരുകയും കനത്ത നാശനഷ്​ടം രേഖപ്പെടുത്തുകയും ​ചെയ്​തു. മഴ കനത്തതോടെ സബര്‍ബന്‍ ട്രയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു. അവശ്യവസ്തുക്കള്‍ ഒഴിച്ചുള്ള എല്ലാ വില്പനശാലകളും അടച്ചു. നിരവധി പേരാണ് മഴയെ തുടര്‍ന്ന് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്​റു തുറമുഖത്ത്​ നാലു ക്രെയിനുകള്‍ തകര്‍ന്നുവീണിരുന്നു. ആളപായമില്ല. മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.