കൽപ്പറ്റ : മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിന്റെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധ്യാപകർക്കും യാത്രാ സംഘാടകർക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനും ബന്ധപ്പെട്ടവർക്കെതിരെ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാകണമെന്ന് എം.എസ്.എഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
