കൽപ്പറ്റ : ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിചമർത്താൻപത്രമാരണനിയമം കൊണ്ട് വന്ന ബ്രിട്ടീഷ് അധിനിവേശ സർക്കാറിന്റെ ജനവിരുദ്ധ നടപടിയെ ഓർമ്മപെടുത്തുന്നതാണു മീഡിയ വണ്ണിനെ നിശബ്ദമാക്കുനുള്ള നീക്കമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്നു ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു മീഡിയവൺ നിരോധന നീക്കത്തിനെതിരെ വയനാട് പൗരസമിതി കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരി ക്കുകയായിരുന്നുഅദ്ദേഹം മാധ്യമസ്വാതന്ത്ര്യം നിഷേധിക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടിയിൽ നിന്നു കേന്ദ്രസർക്കാർ പിൻതിരിയണമെന്നു അദ്ദേഹം കൂട്ടി ചേർത്തു മാധ്യമം മീഡിയവൺ ബ്രോഡ്കാസ്റ്റിംഗ് ജില്ല ചെയർമാൻ ടി പി യൂനുസ് അദ്ധ്യക്ഷത വഹിച്ചു മീഡിയവണ്ണിനെതിരെയുള്ള നടപടി ഒറ്റപെട്ടതല്ല. മോദി ഭരണത്തിൽ തുടർന്നു വരുന്ന ഫാസിസ്റ്റ്നയങ്ങളുടെ തുടർച്ചയാണന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സം ഷാദ് മരക്കാർ പറഞ്ഞു മുസ്ലിംലീഗ് കൽപറ്റ മണ്ഡലം പ്രസിഡന്റ് റസ്സാക്ക് കൽപറ്റ, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബുബക്കർ, വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ് വി മുഹമ്മദ് ശെരീഫ്, ഐ എൻ എൽ ജില്ലാസെക്രട്ടറി മുഹമ്മദ് പഞ്ചാര, വ്യാപാരി വ്യവസായി ഏ കോപനസമിതി ജില്ലാ ട്രഷർ പി ഹൈദ്രു , പ്രകൃതി സംരക്ഷണസമിതി ജില്ലാസെക്രട്ടറി തോമസ്സ് അമ്പലവയൽ, ടി യു സി സംസ്ഥാന പ്രസിഡന്റ് സാം പി മാത്യു, എന്നിവർ സംസാരിച്ചു, കെ അബ്ദുൽ ജലീൽ സ്വാഗതവും ബിനു വയനാട് നന്ദിയുംപറഞ്ഞു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി