കിടങ്ങൂര്‍ : കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ പിറയാര്‍ മാമ്പഴശ്ശേരി കുളം നവീകരിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 22.5 ലക്ഷം രൂപ ഉപയോഗിച്ച് 116 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള കുളത്തിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ആഴം കൂട്ടുകയുമാണ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളത്തിലേക്ക് വഴി നിര്‍മ്മിക്കുകയും ചെയ്തു. വര്‍ഷങ്ങളായി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കുളം നവീകരിച്ചതോടെ 600 ഏക്കറോളം വരുന്ന പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാനാകും. വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് രണ്ടാം ഘട്ടമായി പാര്‍ക്ക് നിര്‍മിക്കാനും നീന്തല്‍ പരിശീലന കേന്ദ്രം ആരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി