• admin

  • January 22 , 2020

: മുംബൈ: ഭരണഘടനയുടെ ആമുഖം വായിച്ച് ഇനി മഹാരാഷ്ട്രയിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിനം ആരംഭിക്കും. ദിവസവും രാവിലെയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 26 മുതലാണ് ഇതാരംഭിക്കുക. 'ഭരണഘടനയുടെ പരമാധികാരം, ക്ഷേമം എല്ലാവര്‍ക്കും' എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ ഭരണഘടന വായിക്കാനുള്ള തീരുമാനം. പ്രാര്‍ത്ഥനയ്ക്ക് ശേഷമാകും ആമുഖം വായിക്കുക. ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ വായിക്കുന്നതോടെ അവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവും. ഇതൊരു പഴയ സര്‍ക്കാര്‍ പ്രമേയമാണ്. പക്ഷെ ഞങ്ങള്‍ ഈ ജനുവരി 26 മുതല്‍ നടപ്പിലാക്കുന്നുവെന്ന് മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് പറഞ്ഞു. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിയ്ക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കവേയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം.