• admin

  • August 5 , 2020

തിരുവനന്തപുരം : മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രവചനാതീതമായ സ്ഥിതിയാണെന്നും ജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ മഴയില്ലെങ്കിലും മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കാഴ്ച കാണാനും പോകരുത്. കൂട്ടം കൂടി നില്‍ക്കുകയും നദികള്‍ക്കരുകില്‍നിന്ന് സെല്‍ഫി എടുക്കാനും പാടില്ല. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ ശക്തമായാല്‍ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. ഈ ഘട്ടത്തിലും സാമൂഹിക അകലം പാലിക്കും. ക്വാറന്റൈനിലുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് മൂലം കൂടുതല്‍ അപകടസാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാകും ക്യാമ്പുകളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.