• Anjana P

  • August 26 , 2022

: മലപ്പുറം: മഞ്ചേരി പന്തല്ലൂര് മുടിക്കോട് തോക്കാട്ടു പടിക്കൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാണ്ടിക്കാട് അൻസാർ കോളേജിൽ പഠിക്കുന്ന വിദ്യാർഥികളായ വള്ളൂവാങ്ങാട് സ്വദേശി ആമീൻ കിയാറ്റൂർ സ്വദേശി ഹിസാൻ എന്നിവരാണ് മരിച്ചത്. . മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.