• Anjana P

  • August 26 , 2022

: മഞ്ചേരി: മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടർന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മുള്ളറയിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്തമഴ വൈകീട്ടും തുടരുകയാണ്. ഒലിപ്പുഴയ്ക്ക് കുറുകെയുള്ള മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. അഗ്നിശമന സേനയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴ തുടരാനുള്ള സാധ്യത മുന്നിൽക്കണ്ട് ക്യാമ്പുകൾ തുറക്കാനുള്ള നടപടി തുടങ്ങി.