• admin

  • February 10 , 2020

കോട്ടയം : കോട്ടയം ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് 9497911011 എന്ന ഒരു പുതിയ വാട്ട്‌സ് ആപ്പ് നമ്പര്‍ തുടങ്ങി.  മയക്കുമരുന്നുകളുടെ വില്‍പ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിതിന് ഈ നമ്പര്‍ ഉപയോഗിക്കും. മയക്കുമരുന്നിന്റെ വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പരിലേക്ക് അയക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും. വാട്ട്സ് ആപ്പ് നമ്പര്‍ കോട്ടയം ജില്ലാ നാര്‍കോട്ടിക് സെല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരിക്കും. വാട്ട്സ് ആപ്പ് നമ്പര്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിനോ, മറ്റ് സ്വകാര്യ ലാഭത്തിനു വേണ്ടിയോ ദുരുപയോഗം ചെയ്യുവാന്‍ പാടുള്ളതല്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.