• Lisha Mary

  • April 9 , 2020

: ഇടുക്കി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇടുക്കിയ്ക്ക് ആദ്യഘട്ടമായി 9,71,91,144 രൂപ അടിയന്തിര സഹായം അനുവദിച്ചു. ജില്ലയില്‍ കോവിഡ് ഇന്റന്‍സീവ് കെയര്‍ ആശുപത്രി ഒരുക്കുന്നതിനും വെന്റിലേറ്റര്‍, അവശ്യ മരുന്നുകള്‍, പ്രതിരോധ വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനുമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടുക്കി കൂടാതെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കെ എസ് ഇ ബിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.