• admin

  • February 16 , 2021

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 60 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കേന്ദ്രആഭ്യന്തരമന്ത്രി ഓണ്‍ലൈന്‍ വഴി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് മാറ്റി വച്ചു. സംഭവിച്ചത് വലിയൊരു ദുരന്തമാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു.