• admin

  • January 15 , 2020

വടക്കഞ്ചേരി :

കണ്ണമ്പ്ര പരുവാശേരിൽ അച്ഛൻ മകനെ മദ്യലഹരിയിൽ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷമായി നാട്ടിലെത്തിയിട്ട്. പിതാവ് മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ബേസിൽ എതിർത്തു പറഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. പിതാവ് മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു.