ഇടുക്കി : ജില്ലയിലെ മത്സ്യ കൃഷി വ്യാപനത്തിലൂടെ ആദിവാസി വിഭാഗത്തിന്റെ ക്ഷേമം ഉറപ്പ് വരുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കാല്‍വരി മൗണ്ടില്‍ സംഘടിപ്പിച്ച മത്സ്യ കര്‍ഷക ഉദ്യോഗതല സംഗമത്തിനും സെമിനാറിനും അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി . വൈദുതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ഡാമുകളിലും ആദിവാസി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കും. അതുവഴി ഇവരുടെ ഇടയില്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റികളും ജെഎല്‍ജി ഗ്രൂപ്പുകളും രൂപീകരിക്കും. നിലവില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 300 കുടുംബങ്ങളാണ് മത്സ്യകൃഷി ചെയ്യുന്നത്. ഇവരെ ഉടനെ തന്നെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 227 ഹെക്ടറില്‍ 2176 കര്‍ഷകരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ഭൗതിക പുരോഗതി രംഗത്ത് 100 ശതമാനവും സാമ്പത്തിക പുരോഗതിയില്‍ 69% നേട്ടവും ജില്ല കൈവരിച്ചു. മത്സ്യ കൃഷി വ്യാപന രംഗത്ത് സംസ്ഥാനത്തു ഒന്നാം സ്ഥാനം കൈവരിച്ചത് ഇടുക്കി ജില്ലയാണ്. നൂതന മത്സ്യ കൃഷി രംഗത്ത് മികച്ച വിജയം കൈവരിക്കുകയും സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത തങ്കമണി സ്വദേശി വെളിഞ്ഞാലില്‍ ടോമി പീറ്ററിനെ മന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ ശുദ്ധജല മത്സ്യ കൃഷിക്ക് അനുയോജ്യമായ സ്വകാര്യപൊതു ജലാശയങ്ങള്‍ കണ്ടെത്താനും മല്‍സ്യകൂട് കൃഷി വൈദ്യുതി വകുപ്പിന്റെ എല്ലാ ഡാമുകളിലും തുടങ്ങാനും തീരുമാനമായി. ഇടുക്കി മാട്ടുപ്പെട്ടി ഡാമുകളിലായി 37.8 ലക്ഷം രൂപ ചിലവഴിച്ചു 6134 ഹെക്ടറിലാണ് മത്സ്യ വിത്ത് നിക്ഷേപിച്ചിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി