: കാലാവസ്ഥ മാറുമ്പോള്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മഞ്ഞുകാലത്ത് ചെവി, മൂക്ക്, തൊണ്ട എന്നിവയില്‍ വരുന്ന രോഗങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും അത്തരം രോഗങ്ങള്‍ കണ്ടുവരാറുണ്ട്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം തണുപ്പു കാലത്ത് കൂടുതലായി കാണുന്നതാണ്. അന്തരീക്ഷത്തിലെ ജലാംശം കുറയുകയും തണുപ്പ് കൂടുകയും ചെയ്യുമ്പോള്‍ മൂക്കിലെ നേര്‍ത്ത തൊലിയും രക്തക്കുഴലുകളും പൊട്ടുന്നതാണ് അതിന് കാരണം. തണുപ്പുളളപ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് മൂക്ക് മൂടുകയും ആവിപിടിക്കുകയും ചെയ്യുക. ചുണ്ടുപൊട്ടല്‍ തണുപ്പു തട്ടുന്നതും വെള്ളം കുടിക്കുന്നത് കുറയുന്നതുമാണ് കാരണം. വാസലിന്‍, നെയ്യ് കൊണ്ടുള്ള ലിപ് ബാം എന്നിവ ഉപയോഗിക്കുക. തൊണ്ട വേദന ബാക്ടീരിയ, വൈറസ്, അലര്‍ജി എന്നീ കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ചുമ, സ്വര വ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍. ജലദോഷം സാധാരണയായി കാണുന്ന വൈറല്‍ രോഗമാണ്. 2-3 - ദിവസം കൊണ്ട് ഭേദമാകും. സൈനുസൈറ്റിസ് ജലദോഷം മാറാതെ വരുമ്പോള്‍ തലവേദനയും മൂക്കിലെ പഴുപ്പും പനിയോടും കൂടിയ ലക്ഷണം കാണിക്കാം. ചെവിയിലെ പഴുപ്പ് ജലദോഷം കൂടുമ്പോള്‍ ചെവിയും മൂക്കും ബന്ധിപ്പിക്കുന്ന യൂസ്റ്റേഷിയന്‍ ട്യൂബ് വഴി രോഗാണു കര്‍ണ്ണപടത്തിനു പുറകില്‍ രോഗം ഉണ്ടാക്കുന്നതാണിത്. യഥാസമയത്തു ചികിത്സ തേടിയില്ലെങ്കില്‍ കര്‍ണപടം പൊട്ടാനും കേള്‍വിയെ ബാധിക്കാനും സാധ്യതയുണ്ട്. തയ്യാറാക്കിയത് ആര്യ ഉണ്ണി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി