കൽപ്പറ്റ : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ജില്ലയിലെ വാട്സ്അപ്പ് ഗ്രൂപ്പ് അംഗങ്ങൾക്കായി നടത്തിയ മഞ്ഞപ്പട വയനാട് സൂപ്പർ ലീഗ് സീസൺ 3 ടൂർണമെന്റിൽ ഓൾ സ്റ്റാർ വയനാട് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എഫ്സി വയനാടൻ റിബൽസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഓൾ സ്റ്റാർ വയനാട് ചാമ്പ്യന്മാരായത്. 8 ടീമുകളിലായി തൊണ്ണൂറിലേറെ കളിക്കാർ ടൂർണമെന്റിൽ പന്ത് തട്ടി. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ഓൾ സ്റ്റാർ വയനാട് ടീമംഗം ആഷിഹ്, ടോപ്സ്കോററായി വയനാടൻ റിബൽസ് താരം ജുനൈസും, മികച്ച ഗോൾകീപ്പറായി ഓൾ സ്റ്റാർ വയനാട് താരം കാസിമിനെയും തിരഞ്ഞെടുത്തു. ഐഎസ്എല്ലിന്റെ വരവറിയിച്ച് മൂന്നാം തവണയാണ് മഞ്ഞപ്പട വയനാട് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ ഉൾപ്പെടുത്തി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജില്ലയിൽ എട്ട് മഞ്ഞപ്പട വയനാട് വാട്സ് അപ്പ് ഗ്രൂപ്പുകളിൽ രണ്ടായിരത്തിലധികം ആരാധകരുണ്ട്. സാദിർ തലപ്പുഴ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് റാഷിദ് വിജയികൾക്ക് സമ്മാനദാനം നടത്തി. മഞ്ഞപ്പട വയനാട് വിങ് അഡ്മിൻസും എക്സിക്യൂട്ടീവ് മെമ്പേഴ്‌സും ടൂർണമെന്റിന് നേതൃത്വം നൽകി. ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സര ദിനമായ ഏഴിന് കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ മത്സരം കാണാൻ മൂന്ന് ബസുകളിൽ ജില്ലയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൊച്ചിക്ക് പോകുന്നുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി