• admin

  • August 19 , 2022

കോട്ടയം :   മകൾ മരിച്ച അതേ സ്ഥലത്ത് പിതാവും വാഹനാപകടത്തിൽ മരിച്ചു. തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (77) ആണ് മരിച്ചത്.റിട്ടയർഡ് ഇന്നലെ രാത്രി 9.30ന് എംസി റോഡിൽ തെള്ളകം ജംക്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് മരിച്ചത്. സർവേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ്. 1985ൽ ജോസഫിന്റെ മകൾ ജോയ്സ് റോഡ് കടക്കുന്നതിനിടെ ഇതേ സ്ഥലത്ത് വെച്ച് കാറിടിച്ചാണു മരിച്ചത്.   വീട്ടിൽനിന്ന് കാരിത്താസ് ജംക്ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. തൃശൂർ-പത്തനാപുരം സൂപ്പർഫാസ്റ്റ് ബസ്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്). മറ്റു മക്കൾ: ജയ്സൻ (ബെംഗളൂരു), ജയ (യുഎസ്).