: സന്നിധാനം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ അറുനൂറ് അധിക ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി സന്നിധാനം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി ആര്‍ രാജീവ് പറഞ്ഞു. പമ്പ മുതല്‍ സന്നിധാനം വരെ ഇതുവരെ 4,000 ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്‍ ഇ ഡി, ട്യൂബ്, സോഡിയം ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ ജോലികള്‍ക്കായി നിയോഗിക്കും. വൈദ്യുതി വിതരണം തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനായി എല്ലാ ട്രാന്‍സ്ഫോര്‍മര്‍ പോയിന്റുകളിലും ഒരു ഉദ്യോഗസ്ഥനെ വീതം നിയമിക്കും. ഉരക്കുഴി, ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കും. കെ എസ് ഇ ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ടീമുകളായി തിരിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി