• admin

  • January 22 , 2020

മംഗളൂരു :

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ വെച്ചയാള്‍ പിടിയില്‍. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് പിടിയിലായത്. ബെംഗളൂരു ഡിജിപിപി ഓഫിസിലെത്തിയ ഇയാള്‍ കീഴടങ്ങുകയായിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് ആദിത്യ റാവു പറയുന്നത്.

വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരില്‍ 2018ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

ഇരുപതിനാണ് വിമാനത്താവളത്തില്‍ നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെടുത്തത്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തില്‍ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു ബാഗിലാണ് ടൈമറിന്റെ രൂപത്തില്‍ സ്‌ഫോടകവസ്തു ഉണ്ടായിരുന്നത്.