• admin

  • February 12 , 2020

ലാഹോര്‍ :

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും  ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ഹാഫിസ് സയീദിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ചത്. 

പാകിസ്ഥാനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നതാണ് ഈ കേസുകള്‍. 

കഴിഞ്ഞ ഡിസംബര്‍ 11-ന് ഹാഫിസ് സയീദിനെതിരെയും ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റംചുമത്തിയിരുന്നു. ഓരോ കേസിലും അഞ്ചര വര്‍ഷം വീതം തടവും 15000 രൂപ പിഴയുമാണ് ഹാഫിസ് സായീദിന് കോടതി വിധിച്ചത്. രണ്ട് കേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ലഷ്‌കര്‍ ഇ ത്വയിബ നേതാവായ ഹാഫിസ് സയീദ്. 166 പേരാണ് 2008-ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.