• admin

  • February 24 , 2020

കൊല്ലം :

105-ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി. കൊല്ലം കാവനാട്ടിലുളള വസതിയില്‍ എത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ചാണ് ഭാഗീരഥി അമ്മയെ ആദരിച്ചത്. കുറച്ചുനേരം ഭാഗീരഥി അമ്മയൊടൊപ്പം ചെലവഴിച്ച ശേഷമാണ് സുരേന്ദ്രന്‍ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സുരേന്ദ്രന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഭാഗീരഥി അമ്മ രാജ്യശ്രദ്ധ നേടിയത്. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈവരിച്ച നേട്ടങ്ങളും അവരുടെ അധ്വാനശീലവും പരാമര്‍ശിക്കുന്നതിനിടെയായിരുന്നു 105-ാം വയസ്സില്‍ പഠനം വീണ്ടും ആരംഭിച്ച ഭാഗീരഥി അമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഭാഗീരഥി അമ്മ.