പെരുമ്പാവൂർ : ലൈഫ്മിഷൻ, പി എം എവൈ പദ്ധതിയിലൂടെ വീട് ലഭിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്തി.നഗരസഭ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭവന രഹിതരില്ലാത്ത നഗരസഭയാകാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ പറഞ്ഞു. ഭൂമിയില്ലാത്തവർക്ക് ,സ്ഥലം കണ്ടെത്തി വീടിന് അനുമതി നൽകാനുള്ള ശ്രമത്തിലാണ് നഗരസഭയെന്നും അവർ പറഞ്ഞു. 92 ഭവനങ്ങളാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ നഗരസഭ പരിധിയിൽ പൂർത്തിയാക്കിയത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വീട്ടിനകത്തുള്ള സമാധാന അന്തരീക്ഷമാണ് വീടിന്റെ വലിപ്പം നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കളുടെ സാമ്പത്തിക ശാക്തീകരണം, ജീവനോപാധി, സർക്കാരിൽ നിന്ന് ലഭിക്കുന്ന മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി വിവിധ വകുപ്പുകളുടെ കൗണ്ടറുകൾ തുറന്നിരുന്നു. ഉദ്ഘാടന ചടങ്ങിൽ ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി