ലണ്ടന്‍ : നാല്‍പ്പത്തിയേഴുവര്‍ഷത്തെ സഹവാസത്തിന് ശേഷം ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു വിടപറയല്‍. ബ്രിട്ടീഷ് തെരുവുകളില്‍ ബ്രെക്സിറ്റിനെ അനൂലിക്കുന്നവര്‍ ആഹ്ലാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധപ്രകടനവും നടത്തി. മൂന്നരവര്‍ഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. 'പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷം' ബ്രെക്സിറ്റ് പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്സിഷന് പിരീഡ്) കൂടിയുണ്ട്. ഡിസംബര്‍ 31-നാണ് ബ്രിട്ടന് പൂര്‍ണമായും യൂണിയനില്‍ നിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും. ഇക്കാലയളവിനുള്ളില്‍ യൂണിയനുമായി സ്ഥിരസ്വതന്ത്രവ്യാപാരക്കരാര് ഒപ്പുവെക്കാനാണ് ബ്രിട്ടന് ലക്ഷ്യമിടുന്നത്. ഈ സമയത്തിനുള്ളില്‍ ഭാവിബന്ധം എങ്ങനെയായിരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചചെയ്ത് ധാരണയിലെത്തണം. ഫെബ്രുവരി ഒന്നുമുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ബ്രിട്ടന് പറയുന്നത്. ട്രാന്സിഷന് സമയം അവസാനിക്കുന്നത് ഡിസംബര്‍ 31-നാണെങ്കിലും സമയം ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നീട്ടിനല്കാന് ബ്രിട്ടന് യൂണിയനോടാവശ്യപ്പെടാം. അക്കാര്യം ജൂലായ് ഒന്നിനുമുമ്പ് യൂണിയനെ അറിയിക്കണം. ഡിസംബര്‍ 31-നകം കാലാവധി നീട്ടാനോ വ്യാപാരക്കരാറില്‍ ഒപ്പുവെക്കാനോ ധാരണയായില്ലെങ്കില്‍ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധം 2020 അവസാനത്തോടെ മരവിച്ച അവസ്ഥയിലെത്തും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി