• admin

  • February 1 , 2020

ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. 11നാണ് ബജറ്റ് അവതരണം. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പു മാറ്റാന്‍ ശക്തമായ നടപടികളെടുക്കുമെന്നാണ് പ്രതീക്ഷ. ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ശമ്പള വരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം. ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6- 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ല്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സര്‍ക്കാര്‍ നിലനിര്‍ത്തുന്നു.