• admin

  • September 19 , 2021

ബെംഗളൂരു : ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ കൂട്ട ആത്മഹത്യയിൽനിന്ന് രക്ഷപ്പെട്ട രണ്ടരവയസ്സുകാരി മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞത് അഞ്ചുദിവസം. പ്രാദേശിക കന്നഡ പത്രത്തിലെ ജീവനക്കാരനായ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധുറാണി (31), മധുസാഗർ (25) എന്നിവരെയും സിന്ധുറാണിയുടെ ഒമ്പതുമാസം പ്രായമുള്ള മകനെയുമാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സിന്ധുറാണിയുടെ മകളാണ് രക്ഷപ്പെട്ട രണ്ടരവയസ്സുകാരി. ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ പോലീസെത്തി വാതിൽ തുറന്നപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് കുട്ടിയുടെ ബോധം മറയാൻ കാരണമെന്നാണ് കരുതുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണംചെയ്തു