• admin

  • July 1 , 2020

ജാര്‍ഖണ്ഡ് : ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. ബലാത്സംഗ കേസില്‍ പ്രതിയായ വിനീത് എന്നയാളെയാണ് നാട്ടുകാര്‍ തലക്കടിച്ച്‌ കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് ഒരു സംഘം ആളുകള്‍ വിനീതിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ബലാത്സംഗ കേസില്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. വടി കൊണ്ട് മര്‍ദ്ദിച്ച ശേഷം വലിയ കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. തലക്കേറ്റ മാരകമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.