• admin

  • December 17 , 2022

കൽപ്പറ്റ : ബഫർ സോൺ വിഷയത്തിൽ പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കുന്നതിന് തൊട്ട് മുൻപ് മാത്രം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ട കേരള സർക്കാർ നടപടി കടുത്ത കർഷക വഞ്ചനയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ബഫർ സോൺ പരിധിയിൽപ്പെടുന്ന ജനവാസ കേന്ദ്രങ്ങൾ കൃത്യമായി വ്യക്തമാക്കാതെ പുറത്ത് വിട്ട ഉപഗ്രഹ റിപ്പോർട്ടിനെ കുറിച്ചുള്ള ആക്ഷേപം ഓരോ വ്യക്തിയും നേരിട്ട് സമർപ്പിക്കണമെന്നാവശ്യപ്പെടുന്നത് തന്നെ കർഷക കോൺഗ്രസിന് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഈ വിഷയത്തിൽ വ്യാപകമായ ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടും നാളിതുവരെ കർഷകരെ സമീപിച്ച് തെളിവെടുപ്പ് നടത്താനോ ഭൂതല സർവ്വേനടത്താനോ സർക്കാർ തയ്യാറായിട്ടില്ല.ഇത് സർക്കാരിന്റെ അനാസ്ഥ മാത്രമല്ല ഗൗരവകരമായ കൃത്യവിലോപം കൂടിയാണ്. ഇതിനെതിരെ ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കർഷകരെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കര്ഷ,ക കോണ്ഗ്രിസ് ജില്ലാ പ്രസിഡണ്ട് വി.എൻ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.എം. ബെന്നി, കെ.എം. കുര്യാക്കോസ്, ഒ. വി. അപ്പച്ചൻ, നാരായണ വാര്യർ, വിജയൻ തോമ്പ്രാൻകുടി, ബൈജു ചാക്കോ, ജോൺ കെ.ജെ, റീന ജോർജ്, ഇ.വി. അബ്രഹാം, ഷാജി എന്നിവർ സംസാരിച്ചു. ജോഷി വക്കീൽ അനുസ്മരണം കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോഷി സിറിയക്ക് അനുസ്മരണ സമ്മേളനം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കർഷക സമരങ്ങളുടെ നായകനും മുന്നണി പോരാളിയുമായിരുന്ന അഡ്വ. ജോഷി സിറിയക്കിന്റെ. ഒന്നാം അനുസ്മരണ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ കർഷക അവാർഡ് വിതരണം ചെയ്യുന്നതിനുമായി കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ ജില്ലയിലെത്തും. ഡിസംബർ 31 ന് മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം. അനുസ്മരണ സമ്മേളനത്തിൽ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡും സംസ്ഥാനത്തെ മികച്ച കാർഷിക റിപ്പോർട്ടിങ്ങിനുള്ള അവാർഡും വിതരണം ചെയ്യുമെന്ന് കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വി.എൻ. ശശീന്ദ്രൻ അറിയിച്ചു.