• admin

  • June 20 , 2021

ബത്തേരി : നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.കടൽമാട് കുളമ്പിൽ സത്യദേവൻ എന്ന കുട്ടൻ ( 54) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ബത്തേരി സർവ്വജന സ്കൂളിന് സമീപം കൃപ മെസ്സിലേക്ക് ആംബുലൻസ് ഇടിച്ച് കയറിയാണ് ഗുരുതരമായി പരിക്കേറ്റത്. പാർസൽ വാങ്ങാൻ മെസ്സിലെത്തിയ കുട്ടൻ കൈ കഴുകാൻ വാഷ് ബേസിനടുത്തേക്ക് പോയതായിരുന്നു. ഈ സമയം രോഗിയെ എടുക്കാൻ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് പാഞ്ഞ്കയറുകയായിരുന്നു. ഉടൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ.: രമണി.മക്കൾ: കെ.എസ്. വിഷ്ണു, കെ.എസ്.വിദ്യ, മരുമക്കൾ: ജിതിൻ, ശിൽപ്പ '