പത്തനംതിട്ട : നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി അവധിക്കാലത്ത് വീട്ടില്‍ സംരക്ഷിക്കാന്‍ സന്മനസുള്ളവര്ക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. അച്ഛനമ്മമാര്‍ക്ക് കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് വെക്കേഷന് ഫോസ്റ്റര്‍ കെയര്‍. വനിതാ-ശിശുവികസന വകുപ്പിനു കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്താന്‍ അനുവദിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരവും ഒരുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേനയാണു കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്കു വിടുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുന്നത്. ആറു വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട വീടുകളിലേക്ക് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 04682319998,7012374037, 8589990362 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി