• admin

  • January 20 , 2020

മംഗളൂരു : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മംഗളൂരുവില്‍ പ്രതിഷേധം നടന്ന ഡിസംബര്‍ 19നു നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ പൊലീസിനു മുന്‍പില്‍ ഹാജരാകണമെന്നു നോട്ടീസ്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പും അക്രമങ്ങളും നടന്ന ദിവസം മംഗളൂരുവിലെ സംഘര്‍ഷ പ്രദേശങ്ങളിലെ അഞ്ചു മൊബൈല്‍ ടവറുകളുടെ പരിധിയില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറുകളുടെ ഉടമകള്‍ക്കാണു നോട്ടീസ് അയച്ചത് . നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചെന്നാരോപിച്ചാണു നടപടി. നിശ്ചിത ദിവസം അന്വേഷണോദ്യോഗസ്ഥനു മുന്‍പില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും സിറ്റി ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറുടെ നോട്ടിസില്‍ പറയുന്നു.