തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ് പ്രതിഷേധം. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലും നടന്ന പ്രതിഷേധ പരിപാടിയില്‍ സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ഭരണഘടനാ സംരക്ഷ പ്രതിജ്ഞയും എടുത്തു. തിരുവനന്തപുരത്ത് എ.കെ ആന്റണിയും ശശി തരൂരും കെ മുരളീധരനും വി.ഡി സതീശനും ഭൂപടത്തിന്റെ ഭാഗമായി. കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും മനുഷ്യ ഭൂപടത്തിന് നേതൃത്വം നല്‍കി. വി.എം സുധീരന്‍ കൊല്ലത്തും എറണാകുളത്ത് ബെന്നി ബെഹന്നാനുമാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. മുന്‍മന്ത്രി എം കമലത്തിന്റെ മരണത്തെ തുടര്‍ന്നാണ് കോഴിക്കോട് മനുഷ്യ ഭൂപടം പരിപാടി ഒഴിവാക്കിയിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരേ ലോങ് മാര്‍ച്ചാണ് യുഡിഎഫ് സംഘടിപ്പിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി