തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മാത്രമല്ല നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനം ഉളളത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളേയും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കുറ്റപ്പെടുത്തുന്നു. ഉത്പാദന മേഖലയില്‍ അടക്കം മാന്ദ്യം പ്രകടമായിട്ടും, ഇതില്‍ നിന്ന് കരകയറുന്നതിനുളള ഫലപ്രദമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നില്ല. ഉത്പാദനമേഖലയില്‍ പ്രകടമായ മാന്ദ്യം, ഡിമാന്റ് കുറയ്ക്കാന്‍ ഇടയാക്കിയിരിക്കുകയാണ്. സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് മാന്ദ്യത്തെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന വിരുദ്ധമായ നിലപാടുകള്‍ ഈ നീക്കങ്ങള്‍ക്ക് ഏറെ ദോഷകരമാണെന്നും നയപ്രഖ്യാപന പ്രസംഗം കുറ്റപ്പെടുത്തുന്നു. ദേശീയ സാമ്പത്തിക മാന്ദ്യം സംസ്ഥാനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. ദേശീയ സമ്പദ് വ്യവസ്ഥയിലെ സാമ്പത്തിക മാന്ദ്യവും നികുതി ഇളവുകളും കാരണം കേന്ദ്ര സാമ്പത്തിക വിഹിതത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. ദുരിതം വര്‍ധിപ്പിച്ച് സംസ്ഥാനത്തിന് എടുക്കാവുന്ന പൊതുവായ്പയിലും കുറവ് വരുത്തി. കഴിഞ്ഞ പാദത്തില്‍ 10000 കോടി രൂപ പൊതു വായ്പയായി കേരളത്തിന് എടുക്കാന്‍ കഴിയുമെന്നായിരുന്നു ബജറ്റ് പ്രതീക്ഷ. എന്നാല്‍ അനുമതി നല്‍കിയത് 1900 കോടി രൂപയ്ക്ക് മാത്രമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. തൊഴിലവസരങ്ങള്‍ കുറയുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതും കേരളത്തെ ബാധിച്ചതായും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി