• admin

  • January 15 , 2020

: തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ പിഴ ഈടാക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ഈ മാസം ഒന്നാം തിയതിമുതല്‍ നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നുമുതല്‍ ഇവയുടെ ഉപയോഗിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണു പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്. ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ നല്‍കേണ്ടിവരിക. ആവര്‍ത്തിച്ചാല്‍ 25,000 രൂപ നല്‍കേണ്ടിവരും. മൂന്നാം തവണ നിയമലംഘനം നടത്തുന്നവരില്‍ നിന്ന് 50,000 രൂപ ഈടാക്കും. ഇതിനുപിന്നാലെ ഇത്തരം പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കും. കേരളത്തില്‍ 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങള്‍ക്കാണ് നിരോധനം. എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ളാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ എന്നിവര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണം.