• admin

  • June 30 , 2020

അബുദാബി : കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കു 59 വിമാനങ്ങള്‍ കൂടി. ഇതില്‍ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചത്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നു.