:
പാൻ ഇന്ത്യൻ താരം പ്രഭാസ് - കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. "പ്രചരിക്കുന്ന കഥകളിൽ ഒരു സത്യവുമില്ല, ഇത് ആരുടെയോ ഭാവന മാത്രമാണ്. പ്രഭാസും കൃതിയും സഹപ്രവർത്തകരാണ്, ഇരുവർക്കുമിടയിൽ മറ്റൊരു ബന്ധവുമില്ല." എന്നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്തയോട് പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.
പ്രഭാസും കൃതി സനോനും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത ആഴ്ച മാൽഡിവ്സിൽ വെച്ച് ഔദ്യോഗികമായി നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ എത്തിയത്.
ഓം റൗട്ടിന്റെ 'ആദിപുരുഷ്' എന്ന സിനിമയ്ക്ക് ശേഷമുള്ള ഇരുവരുടെയും സൗഹൃദം പലപ്പോഴായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, വത്സൽ ഷേത്ത് എന്നിവരും ചിത്രത്തിലുണ്ട്. 2023 ജൂൺ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി