മീനങ്ങാടി : മീനങ്ങാടി : കുടുംബശ്രീ ജില്ലാ മിഷന് പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും ഡിഡിയുജികെവൈയും ചേര്‍ന്ന് നാളെ പ്രതീക്ഷ 2020 തൊഴില്‍മേള സംഘടിപ്പിക്കുന്നു. പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്കായുളള പ്രത്യേക തൊഴില്‍ മേള മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലാണ് സംഘടിപ്പിക്കുന്നത്. വിവിധ കമ്പനികളില്‍ നിന്നായി ആയിരത്തിലധികം ഒഴിവുകള്‍ ഉണ്ട്. പത്താം തരമോ അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും മേളയില്‍ പങ്കെടുക്കാം. നാളെ രാവിലെ 8.30 മുതല്‍ 10.30 വരെയുളള സമയത്ത് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാവുന്നതാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ക്കൊപ്പം ബയോഡാറ്റയുടെയും രേഖകളുടെയും നാല് വീതം പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9605604252, 9526211564
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി