പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ തിരുവനന്തപൂരത്ത് വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി.വയനാട്ടിലേക്ക് ഒരു ബദൽ പാത കൂടി പരിഗണനയിലുണ്ടെന്നും,നവംബർ പകുതിയോടെ വിവിധ വകുപ്പുമന്ത്രിമാരുടെ നേത്യത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രിമാർ ഉറപ്പു നൽകി.റോഡിനു വേണ്ടി ജനകിയ കർമ്മ സമിതി നടത്തി വരുന്ന റിലേ സമരം 4 വർഷം പൂർത്തിയാകുന്നതിനിടെയാണ് മന്ത്രി ടി സിദ്ദിഖ് മുൻകൈയ്യെടുത്ത് തിരുവനന്തപുരത്ത് മന്ത്രി തലയോഗത്തിന് കളമൊരുക്കിയത്.കഴിഞ്ഞ 32 വർഷമായി വിവിധ വകുപ്പുകളുടെ റിപ്പോർട്ടിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും,യഥാർത്ഥ വസ്തുതകൾ ഏതാണെന്നും കർമ്മ സമിതി ഭാരവാഹികൾക്ക് മന്ത്രിമാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.പാത പൂർത്തിയാക്കി കെ കരുണാകരൻ സ്മാരക റോഡാക്കി തുറന്നു നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.താമരശ്ശേരി ചുരത്തിലെ ഗതാഗതത കുരുക്ക് അനുദിനം ഏറി വരുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്.മന്ത്രി ടി സിദ്ധിഖ് ചർച്ചകൾക്കു നേത്യത്വം നൽകി.കർമ്മ സമിതി ഭാരവാഹികളായ സാജൻ തുണ്ടിയിൽ,ആലിക്കുട്ടി സി കെ,മാത്യു പേഴത്തിങ്കൽ,യു.സി ഹുസൈൻ,കമൽ ജോസഫ് പങ്കാളികളായി.
