• admin

  • February 18 , 2022

വെള്ളമുണ്ട : സത്യമാണെന്ന് തങ്ങള്‍ക്ക് ബോധ്യമുള്ളത് ഏത് ഭരണകര്‍ത്താക്കള്‍ക്കുമുന്പിലും ഏത് ഫറോവമാരുടെ അടുക്കലും വിളിച്ചുപറയുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതി അംഗം ബി. നൗഷാദ്. പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും അതിലെ മൂല്യങ്ങളും ഭരണകൂടം തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും റിപബ്ലിക്കിനെ രക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈകിട്ട് 4.30ന് കേഡറ്റുകള്‍ അണിനിരന്ന യൂണിറ്റി മീറ്റിൽ ബി.നൗഷാദ് സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പ്രസിഡന്‍റ് ശിഹാബ് അമ്പലവയൽ അദ്ധ്യക്ഷതവഹിച്ചു. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സോണല്‍ പ്രസിഡന്‍റ് എം.വി റഷീദ് സ്ഥാപകദിന സന്ദേശം നല്‍കി. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എ അയ്യൂബ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രതിനിധി മൊയ്ദു ദാരിമി, എന്‍.ഡബ്ല്യൂ.എഫ് ജില്ലാ പ്രസിഡന്‍റ് ഖദീജ.ടി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സവാദ് .വി എന്നിവര്‍ ആശംസയര്‍പ്പിച്ചു. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സോണല്‍ സെക്രട്ടറി കെ.പി അഷ്റഫ് പോപുലര്‍ ഫ്രണ്ട് മാനന്തവാടി ഡിവിഷന്‍ പ്രസിഡന്‍റ് സജീര്‍ എം.ടി, പനമരം ഡിവിഷന്‍ പ്രസിഡന്‍റ് നാസര്‍ ടി, കല്‍പറ്റ ഏരിയ പ്രസിഡന്‍റ് മുഹമ്മദലി, സൂല്‍ത്താന്‍ ബത്തേരി ഏരിയ പ്രസിഡന്‍റ് ഉസ്മാന്‍ സി.എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്. മുനീര്‍ സ്വാഗതവും വെള്ളമുണ്ട ഡിവിഷന്‍ പ്രസിഡന്‍റ് യു.കെ സുലൈമാന്‍ നന്ദിയും പറഞ്ഞു.