• admin

  • January 10 , 2020

:

കൊച്ചി : ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ വേളയിലാണ് ഈ വിലക്കയറ്റം.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡീസല്‍ ഒന്നര രൂപയും പെട്രോളിന് ഒരു രൂപയുമാണ് വര്‍ധിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 38 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 74 രൂപ 19 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 99 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 79 പൈസയായും കൂടിയിട്ടുണ്ട്. 

കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 73 രൂപ 13 പൈസ, 78 രൂപ 33 പൈസ എന്നിങ്ങനെയാണ്.  ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65.19 ഡോളറാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 70 വരെ വില ഉയര്‍ന്നിരുന്നു.