• admin

  • January 23 , 2020

തിരുവനന്തപുരം : ജല അതോറിറ്റി ബില്ലുകള്‍ ഓഫിസുകള്‍ വഴി അടയ്ക്കുന്നവരില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് സൂചന. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുന്നവര്‍ക്ക് ബില്ലില്‍ ഇളവ് നല്‍കിയേക്കും. ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ജല അതോറിറ്റിയുടെ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലധികം പേരും ഇപ്പോള്‍ ഓഫിസുകള്‍ വഴിയാണ് ബില്ലടയ്ക്കുന്നത്. ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തിലേക്കു ഘട്ടംഘട്ടമായി മാറുന്നത് ഉപഭോക്താവിനും അതോറിറ്റിക്കും ഗുണകരമാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. തീരുമാനം നടപ്പാക്കിയാല്‍ ബില്ലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റിയേക്കും. ഒപ്പം ബില്ലിങ് വിഭാഗം സജ്ജീകരിക്കുന്നതിനുള്ള ചെലവും കുറയും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ജലവിഭവ സെക്രട്ടറി ബി.അശോക് ഐഎഎസ് പറഞ്ഞു.