• admin

  • May 1 , 2021

ദുബായ് :   കോവിഡ് പ്രതിസന്ധികൾക്കിടയിലും കാരുണ്യത്തിന്റെ ഹസ്തവുമായി  അഷ്റഫ് കൂട്ടായ്മ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ എമിറേറ്റ്സ് കമ്മറ്റികളുടെ സഹകരണത്തോടെ റമളാൻ കാമ്പയിനിന്റ ആദ്യഘട്ട വിതരണം ദുബായിലെ ഹത്ത റൂട്ടിലുള്ള മർഗം ഡെസർട്ട് ഏരിയയിലെ ലേബർ ക്യാമ്പുകളിൽ നടത്തി. അഷ്റഫ് കൂട്ടായ്മ യു.എ.ഇ. ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് കെ .കെ . പൂത്തൂർ ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് കേച്ചേരി, ടി.പി. അഷ്റഫ്, അഷ്റഫ് നെട്ടൂർ , അഷ്റഫ് വൈലത്തൂർ , അഷ്റഫ് മാളിയേക്കൽ, എ.ബി.അഷ്റഫ്, കെ.ടി.കെ. അഷ്റഫ്, അഷ്റഫ് ആരിക്കാടി,  അഷ്റഫ് ആറ്റിങ്ങൽ, അഷ്റഫ് മണ്ഡകത്തിക്കൽ, അഷ്റഫ് ബി. പി, അഷ്റഫ് വലപ്പാട് എന്നിവരും വിതരണത്തിൽ പകാളികളായി.