പാലക്കാട് : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന- വിപണനമേള ഈ മാസം 24 ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ – നിയമ – സാംസ്‌കാരിക – പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാവും. 24 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടമൈതാനത്താണ് മേള . വ്യക്തിഗത ഗുണഭോക്താക്കളുടെയും കുടുംബശ്രീ സി.ഡി.എസ്സുകളുടെയും സന്നദ്ധസംഘടനകളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെയും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനമാണ് മേളയില്‍ ഉണ്ടായിരിക്കുക. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ തല്‍സമയ നിര്‍മ്മിതി നേരിട്ട് കാണുന്നതിനുള്ള അവസരവും മേളയില്‍ ഉണ്ടാവും. രുചിക്കൂട്ടൊരുക്കി ഫുഡ് കോര്‍ട്ടും മെഡിക്കല്‍ ക്യാമ്പും മേളയില്‍ ഒരുക്കും. എല്ലാ ദിവസവും വൈകീട്ട് പ്രമുഖര്‍ പങ്കെടുക്കുന്ന കലാ – സാംസ്‌കാരിക പ്രഭാഷണ പരിപാടികളും ഉണ്ടായിരിക്കും. പരിപാടിയില്‍ റീ – ടേണ്‍ വായ്പ വിതരണം വി. കെ. ശ്രീകണ്ഠന്‍ എം.പിയും വിദ്യാഭ്യാസ വായ്പാ വിതരണം രമ്യ ഹരിദാസ് എം.പിയും നിര്‍വഹിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി