• admin

  • February 10 , 2020

ലോസ് ആഞ്ചല്‍സ് : മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വാക്വീന്‍ ഫീനിക്സിന്. ജോക്കറിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ജൂഡിയിലെ പ്രകടനത്തിന് റെനി സെല്‍വഗറാണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചതാണ് താരത്തെ പുരസ്‌കാരാര്‍ഹയാക്കിയത്. കെന്റിന്‍ ടാരന്റിനോ സംവിധാനം ചെയ്ത വണ്‍സ് സപ്പോണ്‍ എ ടൈം എന്‍ ഹോളിവുഡാണ് മികച്ച ചിത്രം. മൂന്ന് പുരസ്‌കാരങ്ങളുമായി പാരസൈറ്റ് ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ചരിത്രം കുറിച്ചു. മികച്ച സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിവയ്ക്കാണ് പാരസൈറ്റ് പുരസ്‌കാരം നേടിയത്. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. മികച്ച സഹനടനായി ബ്രാഡ് പിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ടോം ഹാങ്ക്സ്, ആന്തണി ഹോപ്കിന്‍സ്, അല്‍ പാച്ചിനോ, ജോ പെസി എന്നിവരെയാണ് ബ്രാഡ് പിറ്റ് മറികടന്നത്. മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ടോയ് സ്റ്റോറി-4 കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവ് സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ബോങ്ജു ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മികച്ച തിരക്കഥയ്ക്ക് പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ഇതുവരെ ഒരു വിദേശഭാഷാ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയിട്ടില്ല. മികച്ച അവലംബിത തിരക്കഥ ജോജോ റാബിറ്റ് നേടി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും തായ്ക വൈറ്റിറ്റാണ്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ നൈബേഴ്സ് വിന്‍ഡോ സ്വന്തമാക്കി. മികച്ച സഹനടിയായി ലോറ ഡേണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം മാര്യേജ് സ്റ്റോറി. കാത്തി ബേറ്റ്സ്, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍, ഫ്ളോറസ് പഗ്, മാര്‍ഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. മികച്ച വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്‍. ചിത്രം ലിറ്റില്‍ വിമന്‍. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: അമേരിക്കന്‍ ഫാക്ടറി. മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍