• admin

  • November 18 , 2022

പുൽപള്ളി : പഴശ്ശിരാജ കോളേജ് 2020-2022 വർഷത്തെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റസ് എക്സല്ലന്റ്സ് അവാർഡ് സംഘടിപ്പിച്ചു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി. കെ. കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സെൽഫ് ഫിനാൻസിങ് സ്ട്രീം ഡയറക്ടർ പ്രൊഫ . താരാ ഫിലിപ് സ്വാഗതം പറഞ്ഞു. ബത്തേരി രൂപത മുഖ്യ വികാരി ജനറാൾ റവ. മോൺ. മാത്യു അരമ്പൻകുടിയിൽ കോർ എപ്പിസ്കോപ ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ ആർപ്പിച്ചുകൊണ്ട് റവ. ഫാ. ലാ സർ പുത്തൻകണ്ടത്തിൽ , റവ. ഫാ. വർഗീസ് കൊലമാവുടി, ഡോ. ജോഷി മാത്യു, സജി പി. എ, വിദ്യാർത്ഥി പ്രതിനിധി ശരത് തുടങ്ങിയവർ സംസാരിച്ചു.ബയോകെമിസ്ട്രി ഡോ. സിൻസി വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ എന്നിവരെ ആദരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു . ചടങ്ങിൽ ഷൈജു. പി. വി നന്ദി പറഞ്ഞു.